ഏമ്പേറ്റ്: രാജ്യത്തെ വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മിഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മിഷന് കത്തയക്കുന്ന പ്രതിഷേധ പരിപാടിയുടെ പരിയാരം മണ്ഡലം തല ഉദ്ഘാടനം ഏമ്പേറ്റ് പോസ്റ്റ് ഓഫീസിൽ വെച്ച് നടന്നു.


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ് അധ്യക്ഷത വഹിച്ചു.
കെ.എസ്.യു. ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഐ.വി. കുഞ്ഞിരാമൻ എന്നിവർമുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജെയ്സൺ പരിയാരം, അബു താഹിർ,അജിത് കെ, ഷിജിത്ത് ഇരിങ്ങൽ, കെ.വി വസുദേവ് എന്നിവർ നേതൃത്വം നൽകി
Youth Congress protests against Rahul Gandhi's questions against Election Commission